ദുരിതാശ്വാസത്തിനായി ആയുർവേദ മെഡിക്കൽ സർട്ടിഫിക്കറ്റ്; ആലത്തൂർ വില്ലേജ് ഓഫീസിൽ വിശദാംശങ്ങൾ ശേഖരിച്ച് വിജിലൻസ്

Published : Feb 25, 2023, 12:29 PM IST
ദുരിതാശ്വാസത്തിനായി ആയുർവേദ മെഡിക്കൽ സർട്ടിഫിക്കറ്റ്; ആലത്തൂർ വില്ലേജ് ഓഫീസിൽ വിശദാംശങ്ങൾ ശേഖരിച്ച് വിജിലൻസ്

Synopsis

ആലത്തൂരിലെ ഒരു സ്വകാര്യ വൈദ്യശാലയിലെ മൂന്ന് ഡോക്ടർമാർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് പലരും സഹായത്തിനായി സമർപ്പിച്ചത്.   

പാലക്കാട് : പാലക്കാട് ജില്ലിയിലെ ആലത്തൂർ വില്ലേജ് ഓഫീസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിച്ചവരിൽ മിക്കവരും നൽകിയ ആയുർവേദ മെഡിക്കൽ സർട്ടിഫിക്കറ്റിൽ കുടുതൽ വിശദാംശങ്ങൾ ശേഖരിച്ച് വിജിലൻസ്. ആലത്തൂരിലെ ഒരു സ്വകാര്യ വൈദ്യശാലയിലെ മൂന്ന് ഡോക്ടർമാർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് പലരും സഹായത്തിനായി സമർപ്പിച്ചത്. 

ഇതിൽ 28 അപേക്ഷകളിലും ഒരാളുടെ ഫോൺ നമ്പർ ആണെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ്
ഡോക്ടർമാരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയത്. രോഗികൾക്ക് അവരുടെ ആരോഗ്യസ്ഥിതി വിശദീകരിച്ചുള്ള സർട്ടിഫിക്കറ്റുകൾ നൽകാറുണ്ട്. അത് ദുരുപയോഗം ചെയ്തോ എന്നറിയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.

മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യത്തിൽ വൈദ്യശാലയ്ക്ക് വീഴ്ച വിന്നിട്ടില്ലെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി. ചില സമയങ്ങളിൽ 
രോഗികളുടെ സഹായികൾ വന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടുപോകാറുണ്ട്, അവ ഉപയോഗിച്ചാണോ ദുരുതാശ്വാസ നിധിയിലെ സഹായത്തിന് അപേക്ഷിച്ചത് എന്നറിയില്ലെന്ന് മാനേജ്മെൻ്റും അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി