കൂട്ടിയ ക്ഷേമപെൻഷൻ വിഷുവിന് മുമ്പേ കിട്ടും, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Feb 5, 2021, 6:47 PM IST
Highlights

ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ നേരത്തേ കിട്ടും. അങ്കണവാടി, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾക്ക് എന്നിവർക്കുള്ള വേതനവർദ്ധന ഉടൻ നൽകും. ആനുകൂല്യങ്ങളെല്ലാം വളരെ നേരത്തേ തന്നെ നൽകുമെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കൂട്ടിയ ക്ഷേമപെൻഷൻ ഇത്തവണ നേരത്തേ കിട്ടുമെന്ന് മുഖ്യമന്ത്രി. ഏപ്രിൽ മാസത്തെ പെൻഷൻ കൂടിയ തുകയാണ് ലഭിക്കുക. അത് വിഷുവിന് മുമ്പേ നൽകുമെന്നും, മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിൽ ക്ഷേമപെൻഷൻ 1600 രൂപയായി കൂട്ടുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

അതായത് ഉത്സവകാലത്തോടനുബന്ധിച്ച്, ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ നേരത്തേ മുൻകൂറായി കിട്ടും. അങ്കണവാടി, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ എന്നിവർക്കുള്ള വേതനവർദ്ധന ഉടൻ നൽകുമെന്നും, എല്ലാ ആനുകൂല്യങ്ങളും വളരെ നേരത്തേ തന്നെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 

click me!