സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി, വീണയ്ക്കും റിയാസിനും സൊലാസ് ഡയറക്ടറുമായുള്ള ഇടപാടിൽ അന്വേഷണം

Published : Aug 19, 2026, 07:33 AM IST
ed raid

Synopsis

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി.

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.

വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് കമ്പനി ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിൻ്റെ അടക്കം ഉടമസ്ഥതയിൽ ഉള്ള പരസ്യ കമ്പനി ആണ് സൊലാസ്. നിഖിലിൻ്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു. കേസിൽ നിഖിലിനെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഎം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലാ നഗരസഭയിൽ ഇനിയാര്? ദിയ ബിനുപുളിക്കകണ്ടത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും
പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം