പോസറ്ററിലും വാർത്താ കുറിപ്പിലും 'സതീശൻ മാറി പിണറായി', മുഖ്യമന്ത്രിയുടെ ചിത്രം പലതവണ മാറി; പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

Published : Aug 18, 2026, 11:52 PM IST
pinarayi satheesan

Synopsis

സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

തിരുവനന്തപുരം: വിഴിഞ്ഞം പോസ്റ്ററിലേയും വാർത്താകുറിപ്പിലെയും പിഴവിൽ നടപടിയുമായി സർക്കാർ. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നൽകിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആന്‍റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

പ്രതീഷ്. ഡി മണിയെ ദില്ലി ഇൻഫർമേഷൻ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. പിണറായി വിജയന്‌റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത