
തിരുവനന്തപുരം: അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നിവ അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് കോച്ചുകളിലേക്ക് മാറുന്നു. രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് പ്രമുഖ സർവീസുകളിലെ മാറ്റമെന്ന് റെയിൽവേ അറിയിച്ചു. നിലവിലെ പരമ്പരാഗത ഐ.സി.എഫ് (ICF) കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽ.എച്ച്.ബി കോച്ചുകൾ റെയിൽവേ അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉയർന്ന യാത്രാസുഖവും അത്യാധുനിക സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കോച്ചുകൾ പ്രാവർത്തികമാകുന്ന തീയതികളും അവയുടെ കോച്ച് ക്രമീകരണങ്ങളും താഴെ നൽകുന്നു:
1. അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16344/16343) രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ – രാമേശ്വരം അമൃത എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു.
രാമേശ്വരത്ത് നിന്നുള്ള സർവീസ്: 2027 ജനുവരി 01 മുതൽ
തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള സർവീസ്: 2027 ജനുവരി 02 മുതൽ
പുതുക്കിയ കോച്ച് ക്രമീകരണം:
എ.സി ഫസ്റ്റ് ക്ലാസ് - 1, എ.സി 2-ടയർ - 1, എ.സി 3-ടയർ - 4, സ്ലീപ്പർ - 10, സെക്കൻഡ് ക്ലാസ് ജനറൽ - 4, ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് - 1, ലഗേജ് കം ബ്രേക്ക് വാൻ കോച്ച് - 1.
2. രാജ്യറാണി എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16349/16350) തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളോടെ സർവീസ് നടത്തും.
തിരുവനന്തപുരം നോർത്തിൽ നിന്നുള്ള സർവീസ്: 2026 ഡിസംബർ 31 മുതൽ
നിലമ്പൂർ റോഡിൽ നിന്നുള്ള സർവീസ്: 2027 ജനുവരി 01 മുതൽ
പുതുക്കിയ കോച്ച് ക്രമീകരണം:
എ.സി 2-ടയർ - 1, എ.സി 3-ടയർ - 2, സ്ലീപ്പർ - 6, ജനറൽ സെക്കൻഡ് ക്ലാസ് - 4, ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് - 1, ലഗേജ് കം ബ്രേക്ക് വാൻ കോച്ച് - 1.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam