വിഴിഞ്ഞം തുറമുഖ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി

Published : Oct 30, 2026, 10:17 PM IST
VIZHINJAM

Synopsis

സമിതി അധ്യക്ഷൻ 2012 മുതൽ വിഴിഞ്ഞം തുറമുഖ സാങ്കേതിക സമിതിയിൽ അംഗമായിരുന്നയാളാണ്. മറ്റൊരു അംഗത്തിന് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ഹർജിക്കാരുടെ ആരോപണവും കോടതി പരിഗണിച്ചു.

കൊച്ചി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നിലവിലെ വിദഗ്ധ സമിതി റദ്ദാക്കിയ കോടതി, നിഷ്പക്ഷരായ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ സ്വതന്ത്ര സമിതി രൂപീകരിക്കാനും നിർദേശിച്ചു. സമിതിയുടെ ഘടന നിഷ്പക്ഷമല്ലെന്നും കോടതി നിരീക്ഷിച്ചു. തുറമുഖ പദ്ധതിയുമായി നേരത്തെ ബന്ധമുള്ളവരെ സമിതിയിൽ ഉൾപ്പെടുത്തിയത് ഉചിതമായില്ലെന്ന് കോടതി വ്യക്തമാക്കി. സമിതി അധ്യക്ഷൻ 2012 മുതൽ വിഴിഞ്ഞം തുറമുഖ സാങ്കേതിക സമിതിയിൽ അംഗമായിരുന്നയാളാണ്. മറ്റൊരു അംഗത്തിന് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ഹർജിക്കാരുടെ ആരോപണവും കോടതി പരിഗണിച്ചു.

2023-ൽ ഒരുതവണ മാത്രമാണ് ഈ സമിതി സ്ഥലപരിശോധന നടത്തിയത്. പ്രകൃതിദുരന്തങ്ങളാണ് കടലാക്രമണത്തിന് കാരണമെന്നും, തീരശോഷണത്തിന് തുറമുഖ നിർമാണവുമായി ബന്ധമില്ലെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ട് അംഗീകരിക്കാനാകില്ലെങ്കിൽ ഹരിത ട്രൈബ്യൂണലിനെ സമീപിക്കണമെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. സ്ഥലവും തൊഴിലും നഷ്ടപ്പെട്ട 128 മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ അറിയാതെ ബാർ ലൈസൻസ്; എറണാകുളം, കോട്ടയം എക്സൈസ് ഡെ. കമ്മീഷണർമാർക്ക് സസ്പെൻഷൻ
റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി