സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ വിഷപ്പാമ്പ്; മുൻ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Oct 30, 2026, 09:57 PM IST
venomous snake found on scooter handlebar retired kseb official escapes narrowly

Synopsis

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഹാന്‍ഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഹാന്‍ഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സീയര്‍ കെകെ ചന്ദ്രന്‍ ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് വട്ടോളിയില്‍ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ പിലാച്ചേരിയില്‍ എത്തിയപ്പോഴാണ് സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ പാമ്പിനെ കണ്ട് ചന്ദ്രന്‍ പരിഭ്രാന്തനായത്. ഉടന്‍ തന്നെ സ്‌കൂട്ടര്‍ റോഡരികിലേക്ക് നിര്‍ത്തി നാട്ടുകാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. എന്നാല്‍ ആളുകള്‍ കൂടിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞ് ഉള്‍വശത്തേക്ക് നീങ്ങി. ഓരോ ഭാഗങ്ങളായി അഴിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിന്നും അണലിയെ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഹാരാജാസ് കോളേജിലെ പ്രതിഷേധം: വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സമ്പൂർണ സൈബർ റെസിലിയന്‍റ് കേരളം, 'ക്ലിക്ക്' ജനകീയ മുന്നേറ്റത്തിന് ഇന്ന് തുടക്കം; മമ്മൂട്ടിയടക്കം അണിനിരക്കും