ലാത്തിച്ചാർജ് വിവാദത്തിൽ നടപടി; കൊച്ചി സെൻട്രൽ എസ്ഐയെ സസ്പെൻ‍ഡ് ചെയ്തു

By Web TeamFirst Published Aug 18, 2019, 5:49 PM IST
Highlights

ലാത്തിച്ചാർജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന കാരണത്തിലാണ് സസ്പെൻഷൻ. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. 

കൊച്ചി: സിപിഐ നേതാക്കള്‍ക്ക് മർദ്ദനമേറ്റ ലാത്തിച്ചാർജ് വിവാദത്തിൽ ഒടുവിൽ പൊലീസ് നടപടിയെടുത്തു. കൊച്ചി സെൻ‍ട്രൽ എസ്ഐയെ ഡിഐജി സസ്പെൻഡ് ചെയ്തു. കൊച്ചി സെൻട്രൽ എസ്ഐയായ വിപിൻദാസിനെയാണ് കൊച്ചി ഡിഐജി സസ്പെൻ‍ഡ് ചെയ്തത്.

ലാത്തിച്ചാർജ്ജിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന് കാരണത്തിലാണ് സസ്പെൻഷൻ. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയുന്നതിൽ എസ്ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. 

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതായും ആരോപണമുയര്‍ന്നു.

സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചത്. പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 

click me!