
കൊച്ചി:വരുമാനത്തിൽ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിനുള്ള വരുമാനം. മുൻ വർഷത്തെ 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ സിയാൽ മറികടന്നത്. 2022-23സാമ്പത്തിക വര്‍ഷത്തിൽ 770.9 കോടി രൂപയായിരുന്നു വരുമാനം.
ഇതാണിപ്പോള്‍ 1000 കോടിയും കടന്ന് 1014 കോടിയിലെത്തി നില്‍ക്കുന്നത്. 1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയുമാണ്. വരുമാനത്തിൽ മുൻ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വികസനപദ്ധതികളുമായി യാത്രക്കാരെ കൂടുതൽ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാൽ.
രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്നും ഒട്ടേറെ വികസന പരിഷ്കരണപദ്ധതികളാണ് നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്‍റെ വലിപ്പം കൂട്ടുന്നതും പരിഗണിക്കുന്നു. 150 കോടിയിലധികം ചെലവിട്ട് വാണിജ്യമേഖല അഥമാ കൊമേഴ്സ്യൽ സോൺ ഒരുക്കാനും പദ്ധതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam