Ansi Kabeer : മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

By Web TeamFirst Published Nov 27, 2021, 7:09 AM IST
Highlights

മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടരന്വേഷണത്തിന് ആയി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്. 

ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടരന്വേഷണത്തിന് ആയി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. സൈജുവിനെ ചോദ്യം ചെയ്തശേഷം, മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ച അബ്ദുൽ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ആദ്യ ഘട്ട  ചോദ്യം ചെയല്ലിനുശേഷം ഒളുവില്‍ പോയ സൈജു  തങ്കച്ചന്‍ പിന്നീട് മുന്‍കൂർ ജാമ്യാത്തിനായി ഹൈക്കോടതിയെ  സമീപിച്ചിരുന്നു. ഇത് തീർപ്പായതോടെ വ്യാഴാഴ്ച  നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് വിട്ട് നിന്ന സൈജു ഇന്നലെ  അഭിഭാഷകര്‍ക്കോപ്പം  കളമശേരി മെട്രോ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. സൈജു സഞ്ചരിച്ച ഔ‍ഡി കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗം മടങ്ങിയപ്പോൾ സൈജുവുവം കാറില്‍ പിന്തുടരുകയായിരന്നു. കുണ്ടന്നൂര് വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദു റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി –ദൃശ്യങ്ങളില്‍ കാണാം. പല തവണ ഓവര്‍ടേക് ചെയ്തിട്ടുണ്ട്. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. 

ഡിജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ജീനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണങ്കാട്ട് പാലത്തിന്‍ താഴെ കായലില്‍  അഞ്ചു ദിവസമായി അന്വേഷണ സംഘം ഹാർഡ് ഡിസ്കിനായി നടതത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു . മരണപ്പെട്ട മോഡലുകള്‍  ഹോട്ടലിലുള്ളപ്പോഴുള്ള ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലേക്കെറിഞ്ഞുവെന്നായിരുന്നു മൊഴി. കോസ്റ്റല്‍ പൊലീസും അഗ്നിശമനസേനയിലെ മുങ്ങല്‍ വിദഗ്ദധരും കോസ്റ്റു ഗാര്‍ഡും മല്‍സ്യതോഴിലാളികളുമോക്കെ തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് ഇനി തുടരേണ്ടതില്ലെന്ന തീരുമാനം ആയത്. 

Read Also: മോഡലുകളുടെ മരണം,അപകട ദിവസം രാത്രി നടന്നത്...

 

click me!