
കൊച്ചി: ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കുന്നതിലെ മികവിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. കേന്ദ്ര സര്‍ക്കാരിന്‍റെ 2018-2019 വര്‍ഷത്തെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാരത്തിനാണ് കൊച്ചി കപ്പല്‍ശാല അര്‍ഹരായത്. ദില്ലി വിജ്ഞാന്‍ ഭവനില്‍ ഹിന്ദി ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് പുരസ്കാരം സമ്മാനിച്ചു.
കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ ആണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാര ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam