ജമീഷ മുബിൻ കേരളത്തിലെത്തി അംജദ് അലിയെ കണ്ടെന്ന് സംശയം, എത്തിയത് മറ്റൊരു പേരിൽ ?

Published : Oct 25, 2022, 11:29 AM ISTUpdated : Oct 25, 2022, 02:12 PM IST
ജമീഷ മുബിൻ കേരളത്തിലെത്തി അംജദ് അലിയെ കണ്ടെന്ന് സംശയം, എത്തിയത് മറ്റൊരു പേരിൽ ?

Synopsis

വിയ്യൂരിൽ അംജദ് അലിയെ പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലിൽ മലപ്പുറത്തെ വിലാസമാണ് നൽകിയതെന്നാണ് ജയിൽ രേഖകളിൽ നിന്നും വ്യക്തമായത്.

തൃശൂർ : കോയമ്പത്തൂർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂർ ജയിലിലുള്ള എൻഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമെന്ന് സംശയം. ജമീഷ മുബിൻ കേരളത്തിലെത്തി അംജദ് അലിയെ കണ്ടുവെന്നാണ് സൂചന. 2020 ഒക്ടോബർ അഞ്ചിനാണ് കേരളത്തിലെത്തിയത്. വിയ്യൂരിൽ അംജദ് അലിയെ പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലിൽ മലപ്പുറത്തെ വിലാസമാണ് ഇയാൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം. ശ്രീലങ്ക സ്ഫോടന കേസിലെ പ്രതി വിയ്യൂർ അതീവസുരക്ഷാ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാളുമായി ജമേഷ മുബീൻ ബന്ധം പുലർത്തിയിരുന്നു. കോയമ്പത്തൂരിൽ ഇയാൾ നയിച്ച ഐഎസ് റിക്രൂട്ടിംഗ് പഠനക്ലാസിലും ജമേഷ മുബീൻ പങ്കെടുത്തതായി വിവരമുണ്ട്. അസ്ഹറുദ്ദീനെ ഇയാൾ ജയിലിൽ സന്ദർശിച്ചില്ലെന്നാണ് സൂചന. 

എന്നാൽ ജമീഷ മുബിൻ എന്ന പേരിൽ ആരും എത്തിയിട്ടില്ലെന്നാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിൽ എൻഐഎയ്ക്ക് വിവരം നൽകി. കൊണ്ടോട്ടി സ്വദേശി പരിചയപ്പെടുത്തിയ മുബിനുള്‍ ഹഖ് എന്ന പേരിലൊരാൾ 2020 ഒക്ടോബർ അഞ്ചിന് ജയിലിൽ എത്തിയിരുന്നു. അംജദ് അലിയെന്ന എൻഐഎ കേസ് പ്രതിയെ കാണാനാണ് വന്നതെന്നും ഇത്  ജമീഷ മുബിനാണോയെന്ന് വ്യക്തമല്ലെന്നുമാണ് ജയിൽ അധികൃതര്‍ എൻഐഎയെ അറിയിച്ചത്. 

കോയമ്പത്തൂരിൽ നടന്നത് ചാവേർ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തിൽ ന​ഗരം

കഴിഞ്ഞ ദിവസം പുലർച്ചെ, കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിൻ. കാറിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസിൽ ആറ് സംഘങ്ങളാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ തുടങ്ങി  ജമീഷ മുബിനുമായി ബന്ധമുളളവരാണ് അറസ്റ്റിലായവർ. തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ലഭിച്ച സാഹചര്യത്തിൽ കേസ് എൻഐഎ ഏറ്റെടുത്തേക്കും. 

'രണ്ട് തവണ സ്ഫോടനമുണ്ടായി', കാർ രണ്ടായി പിളർന്നു', കോയമ്പത്തൂർ സ്ഫോടനത്തിന്റെ ദൃക്സാക്ഷി പറയുന്നു

അതേ സമയം, രണ്ട് തവണ സ്ഫോടനമുണ്ടായതായാണ് പ്രദേശവാസിയായ ദൃക്സാക്ഷി സുന്ദരനാഥൻ വിശദീകരിക്കുന്നത്. പുലർച്ചെ ഏകദേശം 3. 45 സമയത്താണ് സ്ഫോടനമുണ്ടായത്. ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ ശബ്ദത്തിൽ അസ്വാഭാവികത തോന്നിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി നോക്കിപ്പോഴാണ് കാറ് കത്തുന്നത് കണ്ടതെന്നു അദ്ദേഹം വിശദീകരിച്ചു. രണ്ടാമത്തെ സ്ഫോടനത്തിൽ കാറ് രണ്ടായി പിളർന്നു. തീ ആളുന്നത് കണ്ടതോടെ, ഉടനെ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. പൈപ്പിൽ വെള്ളം എടുത്ത് തീ അണയ്ക്കാനും  ശ്രമിച്ചു. വൈകാതെ ഫെയർഫോഴ്സ് എത്തിയാണ് തീ അണച്ചതെന്നും ദൃക്സാക്ഷി വിശദീകരിച്ചു. 

കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി കൊല്ലപ്പെട്ടു, ദുരൂഹത

 

 

 

 

 

 

PREV
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും