യാത്ര ഔദ്യോഗിക ആവശ്യത്തിന്, വിവാഹം കഴി‌ഞ്ഞ് ഒരു വർഷം മാത്രം: ഐശ്വര്യ ഇനി മടങ്ങി വരില്ല

Web Desk   | Asianet News
Published : Feb 20, 2020, 12:15 PM ISTUpdated : Feb 20, 2020, 01:21 PM IST
യാത്ര ഔദ്യോഗിക ആവശ്യത്തിന്, വിവാഹം കഴി‌ഞ്ഞ് ഒരു വർഷം മാത്രം: ഐശ്വര്യ ഇനി മടങ്ങി വരില്ല

Synopsis

ഭര്‍ത്താവിനൊപ്പം ബംഗലൂരുവിലായിരുന്നു താമസം. ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരികയായിരുന്നു ഐശ്വര്യ. 

കൊയമ്പത്തൂര്‍:  വിവാഹിതയായിട്ട് ഒരു വര്‍ഷം തികയുന്നേ ഉള്ളു. ഭര്‍ത്താവിനൊപ്പം ബംഗലൂരുവിൽ താമസിച്ചിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരവെയാണ് അവിനാശിയിൽ അപകടത്തിൽ പെട്ടത്. കണ്ടെയ്നര്‍ ലോറി കെഎസ്ആര്‍ടിസി ബസ്സിലിടിച്ച ദാരുണമായ അപകടത്തിൽ ഐശ്വര്യക്ക് ജീവൻ നഷ്ടമായെന്ന വാര്‍ത്ത വലിയ ആഘാതമാണ് ബന്ധുക്കൾക്ക് ഉണ്ടാക്കിയത്. 

തുടര്‍ന്ന് വായിക്കാം: അപകടം ഉണ്ടാക്കിയ ലോറി എറണാകുളം സ്വദേശിയുടേത്; ഡ്രൈവര്‍ കീഴടങ്ങി...

ഇടപ്പള്ളി പോണേക്കര ഗോപകുമാര്‍ രാജശ്രീ ദമ്പതികളുടെ മകളായ ഐശ്വര്യ ബംഗലൂരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഒരു വര്‍ഷം മുന്പായിരുന്നു വിവാഹം. ഭര്‍ത്താവും ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അപകട വാര്‍ത്ത അറിഞ്ഞതോടെ ഭര്‍ത്താവ് ബംഗലൂരുവിൽ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും കൊച്ചിയിൽ നിന്നും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: 'ബസ്സിന്‍റെ ഒരു ഭാഗം കാണാനുണ്ടായിരുന്നില്ല, പുറത്ത് വന്നത് ചില്ല് പൊളിച്ച്', ‍ഞെട്ടലോടെ രക്ഷപ്പെട്ടവ...

 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്