സമൂഹമാധ്യമം വഴി പരിചയപ്പെട്ട അഞ്ചംഗ സംഘം ഓണം ആഘോഷിക്കാനെത്തി; തൃശ്ശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ സംഘാംഗം മുങ്ങിമരിച്ചു

Published : Sep 07, 2025, 02:09 AM IST
Drown

Synopsis

തൃശ്ശൂർ തളിക്കുളത്ത് കടലിൽ കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂര്‍: ഓണാഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ പന്നി മടൈ റോസ് ഗാര്‍ഡനില്‍ അശ്വന്ത് (19) ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. 

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട അഞ്ചംഗ സംഘം കടല്‍ കാണാനായി തളിക്കുളം നമ്പിക്കടവില്‍ എത്തുകയായിരുന്നു. സംഘത്തിലെ അശ്വന്ത് കടലില്‍ ഇറങ്ങുകയും തിരമാലയില്‍ പെട്ട് വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡും നാട്ടുകാരും തെരച്ചില്‍ നടത്തി. 

ഒരു മണിക്കൂറിനു ശേഷം പഞ്ചായത്തംഗം എ എം.മെഹബൂബും നാട്ടുകാരനായ കണ്ണനും ചേര്‍ന്ന് തീരക്കടലില്‍ മുങ്ങിത്താഴ്ന്ന ഭാഗത്ത് പൊന്തിവന്ന അശ്വന്തിനെ കരക്കെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലപ്പാട് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. അതേസമയം കോയമ്പത്തൂര്‍ സ്വദേശികള്‍ ഇതിന് മുൻപും തളിക്കുളത്ത് കടലിൽ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി മൂന്നു കോയമ്പത്തൂർ സ്വദേശികളാണ് തളിക്കുളം തമ്പാന്‍കടവില്‍ കടലില്‍ മുങ്ങിമരിച്ചത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു