അഫ്ഗാനിസ്ഥാനിൽ അതിശൈത്യത്തിൽ 124 മരണം: യഥാർത്ഥ മരണസംഖ്യ കൂടുതലെന്ന് സന്നദ്ധ സംഘടനകൾ

Published : Jan 24, 2023, 11:54 PM IST
അഫ്ഗാനിസ്ഥാനിൽ അതിശൈത്യത്തിൽ 124 മരണം:  യഥാർത്ഥ മരണസംഖ്യ കൂടുതലെന്ന് സന്നദ്ധ സംഘടനകൾ

Synopsis

രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്

കാബൂൾ:  അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്. യഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന്  അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്