
തിരുവനന്തപുരം: കെ.എസ് ആർ ടി സി യുടെ മിന്നൽ സമരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി, ഡി.സി.പി, ആർ.ടി.ഒ എന്നിവരുമായി കളക്ടർ ചർച്ച നടത്തി.
യാതൊരു കാരണവശാലും മിന്നൽ സമരങ്ങളോ, പൊതുനിരത്ത് കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കളക്ടർ പറഞ്ഞു. സമരം നടത്തണമെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകണം. ഇന്നത്തെ കെ.എസ്.ആർ.ടി.സി സമരവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കും.
ആറ്റുകാൽ പൊങ്കാല അടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എന്തെങ്കിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam