കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി

Published : Mar 04, 2020, 06:25 PM IST
കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി

Synopsis

തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം. 

തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കെഎം ബഷീറിന്‍റെ ഭാര്യ ജസ്‍ലയ്ക്ക് തൊഴില്‍ നിയമനം നല്‍കി കൊണ്ടുള്ള ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം. 

നേരത്തെ  ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീറാമിന്റെ സസ്പെഷൻ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. 

2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് ബഷീർ  കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ