കാസർകോട്, കണ്ണൂർ ജില്ലകളിലും ദേവികളും താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By Web TeamFirst Published Jul 7, 2022, 8:09 PM IST
Highlights

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി 

കാസർകോട്: കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ നാളെ (ജൂലൈ 8 വെള്ളി) )കാസർകോട്, കണ്ണൂർ ജില്ലകളിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ജില്ലാ കളക്ടർമാർ  അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും,  ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ നാളെ (08.07.2022)  അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കക്കയം ജലസംഭരണിയിൽ റെ‍ഡ് അലേർട്ട്; ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുന്നു
കോഴിക്കോട്: കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെ‍ഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വളരെ വേ​ഗത്തിൽ ഉയരുന്നതിനാൽ വ്യാഴാഴ്ച (ജൂലൈ ഏഴ്) വൈകീട്ട് മുതൽ ജലസംഭരണിയിൽനിന്നും വെള്ളം തുറന്നുവി‌ടുമെന്ന് കെ.എസ്.ഇ.ബി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടർ ഉയർത്തി 150 ഘനമീറ്റർ/ സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കിൽ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.

click me!