ക്വാറൻ്റൈൻ കർശനമാക്കാൻ കളക്ടർമാർക്ക് നിർദേശം

By Web TeamFirst Published May 12, 2020, 3:44 PM IST
Highlights

തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത്  വേണം കലക്ടർമാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു. 

തിരുവനന്തപുരം: മറുനാടുകളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്കുള്ള ക്വാറൻ്റൈൻ സംവിധാനം ശക്തമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിദിന അവലോകയോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം കളക്ടർമാർക്ക് നൽകിയത്.
 
തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത്  വേണം കലക്ടർമാർ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്ന് യോഗം നിർദേശിച്ചു. മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണം. മുറികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം.

ക്വാറന്‍റൈൻ  കേന്ദ്രങ്ങളില്‍ എത്തിയ ചില‍ർക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ ജില്ലാ കളക്ട‍ർമാർക്ക് വീണ്ടും നി‍ർദേശം നൽകിയിരിക്കുന്നത്. റവന്യൂ സെക്രട്ടറി വേണുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരിക്കുന്നത്. 

 

click me!