Drowned to Death : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് അധ്യാപകൻ മരിച്ചു

Published : Jan 02, 2022, 10:19 AM IST
Drowned to Death : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് അധ്യാപകൻ മരിച്ചു

Synopsis

ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. 

മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു (Death). നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ (Chaliyar River) ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. 

നജീബിന്‍റെ പിതാവിന്‍റെ സഹോദരനാണ് ഒഴുക്കിൽപ്പെട്ട രണ്ടാമൻ. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാൽ രണ്ട് പേരും ഒഴുക്കിൽപ്പെട്ടു, സമീപത്തെ പാലത്തിന് മുകളിൽ നിന്നയാളാണ് രണ്ട് പേർ ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാൾ അപകടനില തരണം ചെയ്തു. 

പൊന്നാനിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

പൊന്നാനിയിൽ കടലിൽ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കടലിൽ കാണാതായത്. വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ
ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു.

ഒരു ദിവസത്തേക്ക് മാത്രമായി കടലിൽ പോകുന്ന ചെറിയ വള്ളമായിരുന്നു ഇവരുടേത്. അധിക ദിവസം കടലിൽ തങ്ങാനുള്ള സംവിധാനങ്ങളൊന്നും ഇവരുടെ കയ്യിലില്ല. 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും