നിയമമല്ല,നീതിയാണ് ആവശ്യം,ചില സമയങ്ങളിൽ നിയമം അനീതിയാകും,സാധാരണക്കാരന് നീതി കിട്ടണം-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

By Web TeamFirst Published Jul 24, 2022, 1:07 PM IST
Highlights

നമ്മുടെ ഭരണഘടനയേക്കാൾ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ലെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിധി എഴുതുന്ന ജഡ്ജിമാർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം : നിയമം(law) ജനങ്ങളിൽ നിന്ന് വിട്ടു പോയ സമയമാണ് ഇതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ(justice devan ramachandran). നിയമമല്ല , നീതിയാണ് ആവശ്യം. സാധാരണക്കാർക്ക് നീതി കിട്ടുന്നതാകണം നിയമം.നിയമങ്ങൾ ചില സമയങ്ങളിൽ അനീതിയാകാറുണ്ട്. നിയമ ദേവതയല്ല , നീതി ദേവതയാണുള്ളത്. നമ്മുടെ ഭരണഘടനയേക്കാൾ ശക്തമായ ഭരണഘടന മറ്റൊരിടത്തും ഇല്ലെന്നും  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിധി എഴുതുന്ന ജഡ്ജിമാർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സത്യസായ് ഓർഫനേജ് ട്രസ്റ്റ് നിയമസഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു.

പാതയോരങ്ങൾ കയ്യേറി രാഷട്രീയ പാർട്ടികൾ കൊടിതോരണങ്ങൾ വയ്ക്കുന്നതിനെതിരെ നേരത്തെ ദേവൻ രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു, സിൽവർ ലൈൻ വിഷയത്തിലും നോക്കുകൂലി വിഷയത്തിലിമടക്കം സർക്കാർ സംവിധാനങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പലപ്പോഴായി  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നയിച്ചിട്ടുള്ളത്.

 'കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ല'; കൊടിതോരണ വിഷയത്തിലെ സര്‍വ്വകക്ഷി യോഗത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി

പാതയോരത്തെ കൊടിതോരണങ്ങൾ നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർവ്വകക്ഷി യോഗം വിളിച്ച സർക്കാർ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടാൻ ധൈര്യം കാണിക്കാറില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവ് മറികടക്കാനാണ് സർവ്വകക്ഷി യോഗം വിളിച്ചതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്നും കുറ്റപ്പെടുത്തി. നേരത്തെ സിപിഎം സമ്മേളനത്തിന് കൊച്ചി നഗരത്തിൽ അനധികൃതമായി കൊടിമരങ്ങൾ നാട്ടിയത് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചത്. 

'സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു': വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്

സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതി തേടുമ്പോൾ അതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കോടതി എതിരല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി

നോക്കുകൂലി വിഷയത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു

click me!