പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

Published : Mar 30, 2020, 09:13 AM IST
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

Synopsis

പായിപ്പാടുണ്ടായ അതിഥി തൊഴിലാളി പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ വലിയ ജാ​ഗ്രതയാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. 

എറണാകുളം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ള പെരുമ്പാവൂരിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി. എറണാകുളം റൂറൽ പൊലീസിൻ്റെ നേതൃത്വത്തതിലാണ് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത്. 

പായിപ്പാടുണ്ടായ അതിഥി തൊഴിലാളി പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ വലിയ ജാ​ഗ്രതയാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത്. ഇന്നലെ തന്നെ പൊലീസുദ്യോഗസ്ഥർ എല്ലാ തൊഴിലാളി ക്യാംപുകളിലും എത്തി അതിഥി തൊഴിലാളികളെ ബോധവത്കരിക്കാൻ ശ്രമിച്ചിരുന്നു. 

 പെരുമ്പാവൂരിലെ ബം​ഗ്ലാ കോളനിയിൽ മാത്രം 1800-ഓളം അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിനു സമീപത്തയാണ് ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചൻ സജ്ജമാക്കിയത്. ഇന്നു രാവിലെ ഇവ‍ർക്ക് ചപ്പാത്തിയും പരിപ്പു കറിയും തയ്യാറാക്കി കൊടുത്തു. 

‌ഏതാണ്ട് 1800-ഓളം അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടെന്നാണ് പറയുന്നത്. ചപ്പാത്തിയുണ്ടാക്കാനുള്ള മെഷീനും ​ഗോതമ്പു പൊടിയും അടക്കമുള്ള സാധനങ്ങൾ ഇന്നലെ രാത്രി തന്നെ ഇവിട എത്തിച്ചിട്ടുണ്ട് - എറണാകുളം റൂറൽ എസ്പി കാർത്തിക് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'