
ആലപ്പുഴ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയ ശേഷം സ്വകാര്യ സംഘടനകളുടെ ഭക്ഷണവിതരണം മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്താകും നടത്തുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. അധികാരത്തിലേറിയതിന് ശേഷം മന്ത്രി മുരളീധരന്റെ പ്രഖ്യാപനമായിരുന്നു ആശുപത്രികളിലെ കമ്മ്യൂണിറ്റി കിച്ചൻ. ആശുപത്രികളിൽ ഇടത് യുവജന സംഘടന പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആശുപത്രിക്കുള്ളിൽ കൊടിയും വെച്ച് ഭക്ഷണ വിതരണം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൃത്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സർക്കാർ പറയുന്നു.
നിലവിൽ വിവിധ സന്നദ്ധ-സ്വകാര്യ സംഘടനകൾ, വ്യക്തികൾ എന്നിവർ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കയറി നേരിട്ട് ആഹാരം വിതരണം ചെയ്യാറുണ്ട്. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങുന്നതോടെ, ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഇത്തരം ഭക്ഷണവിതരണം നിർത്തിവെക്കും. സ്വകാര്യ സംഘടനകൾക്ക് ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ അത് മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്ത് വെച്ച് മാത്രമേ അനുവദിക്കൂ. ആശുപത്രി ക്യാമ്പസിനുള്ളിലെ തിരക്ക്, മാലിന്യപ്രശ്നങ്ങൾ, ശുചിത്വമില്ലായ്മ എന്നിവ ഒഴിവാക്കാനാണ് കമ്മ്യൂണിറ്റി കിച്ചനെന്നും പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam