`മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല'; ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും

Published : Oct 16, 2026, 06:43 PM IST
table tennis tournament

Synopsis

കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെൻ്റ് നടത്തുന്നതെന്നാണ് പരാതി.

കൊല്ലം: കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെൻ്റ് നടത്തുന്നതെന്നാണ് പരാതി. കേരള ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് ടൂർണമെൻ്റ് നടക്കുന്നത്. എൻട്രി ഫീയും യാത്രാ-താമസ ചെലവും തിരിച്ചു നൽകണമെന്ന ആവശ്യവുമായി മത്സരാർത്ഥികളും പരിശീലകരും രംഗത്തെത്തി. വലിയ തുക ഫീസ് ഈടാക്കി നടത്തുന്ന ടൂർണമെൻ്റിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംഘാടകർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് ഇൻഫന്റ് ജീസസ് സ്കൂളിൽ ടെന്നിസ് ടൂർണമെൻ്റ് നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിന്‍റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്
'അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല', ഇഡിയുടെ കള്ളക്കേസ് യുഡിഎഫ്-ബിജെപി ഒത്തുകളിയെന്നും വിജയരാഘവൻ