
കൊച്ചി: കൊല്ലം തെന്മലയിൽ (Thenmala) പരാതിക്കാരനെ പൊലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി (High Court) . പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകുന്നു എന്നും കോടതി ചോദിച്ചു.
സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്നു മുൻപ് പറഞ്ഞ പൊലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. എന്ത് അടിസ്ഥാനത്തിൽ ആണ് ഇത്തരം റിപോർട്ടുകൾ കോടതിക്ക് നൽകുന്നത്. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ എന്നും കോടതി പറഞ്ഞു.
ഉറുകുന്ന് ഇന്ദിരാ നഗറിൽ രാജീവൻ നൽകിയ ഹർജിയിലാണ് വിമർശനം. പരാതിക്ക് രസീത് ചോദിച്ചതിന് സിഐ കവിളത്ത് അടിക്കുകയും വിലങ്ങിടീച്ച് കൈവരിയിൽ കെട്ടിയിടുകയും ചെയ്തു എന്നാണ് പരാതി.
Read Old Report : തെന്മലയിലെ പൊലീസ് മർദ്ദനം; ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി പൊലീസ്
തെൻമലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കുറ്റസമ്മതം നടത്തി. രാജീവിനെ മര്‍ദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (കൂടുതൽ വായിക്കാം..)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam