മർദ്ദനമേറ്റെന്ന് പരാതിക്കാരൻ; തിരിച്ച് തല്ലിച്ച് എസ്ഐയുടെ വിചിത്ര നടപടി

Published : Jan 12, 2023, 02:10 PM IST
 മർദ്ദനമേറ്റെന്ന് പരാതിക്കാരൻ; തിരിച്ച് തല്ലിച്ച് എസ്ഐയുടെ വിചിത്ര നടപടി

Synopsis

പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിന് പ്രകാരം എത്തിയ തന്നെ പരാതിക്കാരനെ കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്റെ ആരോപണം. 

തിരുവനന്തപുരം: മർദ്ദനമേറ്റെന്ന പരാതിയുമായി എത്തിയ യുവാവിനെ കൊണ്ട് തല്ലിയ ആളിനെ പൊലീസ് തിരിച്ചു തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിനെതിരെയാണ് ആരോപണം. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐയുടെ വിചിത്ര നടപടി. തൃക്കരിവ സ്വദേശി സെബാസ്റ്റ്യനാണ് പരാതിക്കാരൻ. പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിന് പ്രകാരം എത്തിയ തന്നെ പരാതിക്കാരനെ കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്റെ ആരോപണം. പരാതിയിൽ പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും