രാത്രി ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ടു, രാവിലെ ഓട്ടം തുടങ്ങിയപ്പോൾ ബസ് നിന്നു; സിസിടിവിയിൽ കണ്ടത് മോഷണം

Published : Oct 09, 2024, 07:02 PM ISTUpdated : Oct 09, 2024, 07:16 PM IST
രാത്രി ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ടു, രാവിലെ ഓട്ടം തുടങ്ങിയപ്പോൾ ബസ് നിന്നു; സിസിടിവിയിൽ കണ്ടത് മോഷണം

Synopsis

ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് വാഹനത്തിന്റെ ടാങ്ക് തുറന്ന് പരിശോധിച്ചത്. 

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പൊലീസിന് കൈമാറി. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചത്. 

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് ഡീസൽ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

READ MORE: ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, പത്തനംതിട്ടയിൽ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം