യുവതികളില്ല, പ്രതിഷേധക്കാരില്ല, കൂടുതൽ പൊലീസില്ല; ശബരിമലയിലെ ശാന്തതയിലും തര്‍ക്കം

By Web TeamFirst Published Apr 15, 2019, 12:44 PM IST
Highlights

. തെരഞ്ഞെടുപ്പ് ചൂട്‌ തുടങ്ങിയതോടെ എല്ലാം ശാന്തം. കുംഭ മാസ പൂജ മുതൽ ഈ വിഷുവിളക്കു അടക്കം  മൂന്നു തീർത്ഥാടന കാലത്തും ഇതാണ് സ്ഥിതി

പത്തനംതിട്ട:  ശബരിമല പ്രശനം തിളച്ചു മറിയുമ്പോഴും തീർത്ഥാടനം സുഗമമായി തുടരുന്നു .ശാന്തമായ തീർത്ഥാടന കാലം ഉന്നയിച്ചും  പത്തനംതിട്ടയിൽ മുന്നണികൾ വോട്ടു  പിടിക്കുന്നു.

തുലാമാസ പൂജ മുതൽ മണ്ഡല മകര വിളക്ക് കാലം വരെ സംഘർഷ ഭരിതമായിരുന്നു തീർത്ഥാടനം. തെരഞ്ഞെടുപ്പ് ചൂട്‌ തുടങ്ങിയതോടെ എല്ലാം ശാന്തം. കുംഭ മാസ പൂജ മുതൽ ഈ വിഷുവിളക്കു അടക്കം  മൂന്നു തീർത്ഥാടന കാലത്തും ഇതാണ് സ്ഥിതി. മല കയറാന് യുവതികളില്ല പ്രതിഷേധക്കാരില്ല കൂടുതൽ  പോലീസില്ല.

യുവതികളെ എത്തിച്ചിരുന്ന സർക്കാർ ആണ് സംഘർഷം ഉണ്ടാക്കിയതെന്നു വ്യക്തമായല്ലോ എന്നാണ് ബിജെപി പ്രചരണം .എന്നാൽ പ്രശനം ഉണ്ടാക്കിയ ബിജെപി ക്കാർ തെരെഞ്ഞെടുപ്പ് രംഗത്തേക്ക് പോയതോടെ എല്ലാം ശാന്തമായെന്നാണ് സിപിഎം മറുപടി. ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ട സിപിമ്മിനെയും ബിജെപിയെയും വിശ്വാസികൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നാണ് കോൺഗ്രസ് നിലപാട് 

സർക്കാരിനെതിരെ വിശ്വാസികൾ വോട്ടിലാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും പ്രതീക്ഷ. എന്നാൽ കാണിക്ക ഇടരുതെന്ന ബിജെപി പ്രചരണവും ദേവസ്വം ബോർഡിന്‍റെ നഷ്ടം നികത്താൻ സർക്കാർ ഫണ്ട് അനുവദിച്ചതു അടക്കം പറഞ്ഞാണ് ഇടതു പ്രതിരോധം 

click me!