തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത; തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു

Published : Jul 13, 2022, 08:09 AM ISTUpdated : Jul 13, 2022, 08:16 AM IST
തിരുവനന്തപുരത്തും ചോളമണ്ഡലം ഫിനാൻസിന്‍റെ ക്രൂരത;  തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ സ്പ്രേ പെയിന്‍റടിച്ചു

Synopsis

നേരത്തെ കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിൻറെ പ്രതികരണം

തിരുവനന്തപുരം: കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻറെ ക്രൂരത. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചു. ചോളമണ്ഡലം ഫിനാൻസ് ആണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഈ ക്രൂരത ചെയ്തത്. കൊവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നുമാസം തിരിച്ചടവ് മുടങ്ങിയത്. 

ഗോപൻ, നാഗസുബ്രഹ്മണ്യം എന്നിവർ എത്തിയാണ് സ്പ്രേ പെയിൻറടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍, തനിക്കൊന്നുമറിയില്ലെന്ന് ഗോപൻ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 27 ലക്ഷം രൂപയാണ് അണ്ടൂർകോണത്തെ ഹജിത്ത് കുമാർ വായ്പ എടുത്തത്. 16 ശതമാനമാണ് പലിശ നിരക്ക്. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിൻറ് മായിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്ന് ഹജിത്ത് തീരുമാനിക്കുകയായിരുന്നു

നേരത്തെ കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിൻറെ പ്രതികരണം. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള  മാധ്യമ വാർത്തകൾ ഞെട്ടൽ ഉണ്ടാക്കി.  പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ്  ഫിനാൻസ് കമ്പനി അന്ന് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.

എന്നാല്‍,  കൊല്ലം ചവറയിലെ   വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ച കുടുംബങ്ങൾക്കെതിരെ പ്രതികാര നടപടി എന്നു പരാതി ഉയരുന്നുണ്ട്. ചെക്കുകൾ മടങ്ങിയെന്നാരോപിച്ച് വായ്പ്പ എടുത്തവർക്ക് ചോളമണ്ഡലം ഫിനാൻസ് എന്ന സ്ഥാപനം നോട്ടീസയച്ചു. പലതവണ ചർച്ചക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി.

 തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് വീടിന്റെ ചുവരുകളിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവം വലിയ വിവാദമായതോടെയാണ് ചോളമണ്ഡലം ഫിനാൻസ് ചർച്ചക്കായി മൂന്ന് കുടുംബങ്ങളെ വിളിപ്പിച്ചത്. ചുവരുകൾ വികൃതമാക്കിയതിന്  നഷ്ടപരിഹാരം നൽകാമെന്ന് ആദ്യം  പറഞ്ഞെങ്കിലും വെറും വാക്കായി. വീഴ്ച്ച വരുത്തിയ ഏജന്റിനെ പുറത്താക്കുമെന്നറിയിച്ചു. എന്നാൽ യാതൊന്നും സംഭവിച്ചില്ലെന്നും  ഇവർ പറയുന്നു. ഇതിനിടെയാണ് പ്രതികരിച്ച മൂന്ന് കുടുംബങ്ങൾക്ക് ചെക്ക് മുടങ്ങിയെന്നാരോപിച്ച് വക്കീൽ നോട്ടീസ് ലഭിച്ചത്.

ചിലർക്ക് ലോണ്‍ നൽകിയതിനേക്കാൾ അധികം തുക രേഖകളിൽ കാണിച്ച് ധനകാര്യ സ്ഥാപനം കബളിപ്പിച്ചെന്നും ആരോപണമുണ്ട്. 
ധനകാര്യ സ്ഥാപനത്തിന്റെ നടപടി മൂലം  നാണക്കേട് കൊണ്ട് പുറത്തിറങ്ങാനാകുന്നില്ലെന്നും  കുടുംബങ്ങൾ പറയുന്നു. തേസമയം, പ്രതികാര നടപടിയല്ലെന്നും  ചെക്ക് മടങ്ങിയതുകൊണ്ടാണ് നോട്ടീസ് അയച്ചതെന്നുമാണ് ചോളമണ്ഡലം ഫിനാൻസിന്റെ   വിശദീകരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി