വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം, മുഖ്യമന്ത്രിക്ക്പരാതി

Published : Jan 20, 2024, 10:53 AM ISTUpdated : Jan 20, 2024, 10:57 AM IST
വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം, മുഖ്യമന്ത്രിക്ക്പരാതി

Synopsis

സാന്‍റാമോണിക്ക ഡയറക്ടർ റെനി സെബാസ്റ്റ്യന്‍റെ നിയമനത്തിനെതിെരെയാണ് പരാതി.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം; ശ്രീനാരായണ ​ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് നിയമനത്തിനെതിരെ  പരാതി. റെനി സെബാസ്റ്റ്യന്‍റെ  നിയമനത്തിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്‍റാമോണിക്ക എന്ന സ്ഥാപനത്തിന്‍റെ  ഡയറക്ടർ എന്നാണ് പരാതി. വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനം എന്ന ആരോപണം ഉയർന്നുവെന്ന് പരാതിയില്‍ പറയുന്നു.

സാന്‍റ മോണിക്കക്കെതിരെ നേരത്തെ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണ് നിയമനം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. റെനി സെബാസ്റ്റ്യൻ കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണെന്നും മന്ത്രിയുടെ ഓഫീസ്  വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ​ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിന്‍ഡിക്കേറ്റ് നിയമനം. രണ്ടു ഒഴിവുകൾ ആണ് നികത്തിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ്  കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയും ആണ് നിയമിച്ചത്.

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ