
മംഗലാപുരം: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമാര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നമ്മളൊക്കെ ആർഎസ്എസ്സിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നുമാണ് ഉണ്ണിത്താന്‍ വീഡിയോയില്‍ പറയുന്നത്.
പുറമേക്ക് മതേതരത്വം പറയുന്ന കോൺഗ്രസ്സിന്‍റെ പച്ചയായ വർഗീയ പ്രചാരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ബജ്‍രംഗദൾ നിരോധിക്കുമെന്ന് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞത് വിഡ്ഢിത്തമെന്നും, ആ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കിയെന്നും മുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിജാബ് നിരോധനവും ടിപ്പു സുൽത്താൻ വിവാദവും പോലുള്ളവയെ താൻ അനുകൂലിക്കുന്നില്ല. വിവാദമുയർത്തിയല്ല, വികസനം പറഞ്ഞ് വോട്ട് തേടണമെന്നും, ജഗദീഷ് ഷെട്ടർ വിജയിക്കുന്ന കാര്യം സംശയമാണെന്നും യെദിയൂരപ്പ പറഞ്ഞു.
മോദിയുടെ വരവോടെ ചിത്രം മാറി? കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്തെന്ന് അഭിപ്രായ സര്‍വ്വേ
കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമെത്തില്ല പക്ഷേ വോട്ട് ഷെയറില്‍ മുന്നില്‍ കോണ്‍ഗ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam