എതിർപ്പ് വന്നതോടെ പോസ്റ്റ് വിൻവലിച്ചു; പാകിസ്ഥാൻ അനുകൂല പരാമ‌‌ർശം എന്ന് ആരോപണം, സിപിഎം നേതാവിനെതിരെ പരാതി

Published : May 08, 2025, 03:59 PM IST
എതിർപ്പ് വന്നതോടെ പോസ്റ്റ് വിൻവലിച്ചു; പാകിസ്ഥാൻ അനുകൂല പരാമ‌‌ർശം എന്ന് ആരോപണം, സിപിഎം നേതാവിനെതിരെ പരാതി

Synopsis

ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ് എന്നായിരുന്നു ഷീബയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.

കോഴിക്കോട്: കോഴിക്കോട് കക്കോടി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. ഫേസ് ബുക്കിൽ യുദ്ധ വിരുദ്ധ പോസ്റ്റ്‌ ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നടത്തിയതെന്നാണ് ആരോപണം. 

'ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്' എന്നായിരുന്നു ഷീബയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിടി നിഹാൽ ആണ്‌ പരാതി നൽകിയത്. പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം