
കൊച്ചി: മത്സ്യബന്ധന വള്ളത്തിൽ എം എസ് സി കപ്പൽ ഇടിച്ചതായി പരാതി. കൊച്ചി പുറംകടലിൽ വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മത്സ്യബന്ധനം നടത്തുമ്പോൾ കപ്പൽ ഇടിക്കുകയായിരുന്നു എന്നാണ് പരാതി. വള്ളത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. കൊച്ചിൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.