മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

Published : May 29, 2026, 02:22 PM IST
manjeri medical college

Synopsis

മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്.

മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്. കാല് വേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മെയ് 12നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രക്തകുഴലിലെ ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞെന്ന് കണ്ടെത്തിയത്. കാലിലേക്കുള്ള രക്തയോട്ടം നിലച്ചെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ അറിയിച്ചെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം ഡിഎംഒക്ക് പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം