കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വയോധികൻ്റെ ആത്മഹത്യ ശ്രമം; വടകര പൊലീസ് അന്വേഷണം ആരംഭിച്ചു

Published : May 29, 2026, 01:44 PM IST
vadakara

Synopsis

കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്.

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് സൂചന. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂപ്പലും പൊടിയും തട്ടി ചൂട് തീരുമാനം എടുക്കൂ, സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ; 'അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം'
മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി; സപ്ലൈകോയ്ക്ക് സർക്കാർ വക 200 കോടി, ഓണവിപണി ഉഷറാകും