വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും

Published : Aug 21, 2026, 01:26 PM IST
SADHYA

Synopsis

പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്കുള്ള പ്രത്യേകപാസുകളെല്ലാം പത്ത് ദിവസം മുൻപ് തീർന്നതാണ്. ഇനി സ്പെഷ്യൽ പാസ് ഈ വർഷമില്ല. എന്നാൽ ഇത് മറച്ച് വച്ച് പാസുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്

സദ്യക്ക് 5000

പത്തനംതിട്ട : വളളസദ്യക്ക് പ്രത്യേകപാസെന്ന് പേരിലാണ് വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നത് ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത് 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റിമാറ്റിപറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. പൊലീസിൽ ഇവർ പരാതി നൽകി.പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ഇതിനോടകം ആറന്മുള സ്റ്റേഷനിൽ പരാതി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദീതീരത്തെ ആറന്മള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ
മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും