
കൊച്ചി: ബലാത്സംഗ കേസിലെ ഇരകളെ (rape case victim) ഭീഷണിപ്പെടുത്തുന്നു എന്ന പരാതികളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (high court). ഇരകളെ പ്രതികളും പൊലീസുകാരും ഭീഷണിപ്പെടുത്തുന്നു എന്ന് കാട്ടി നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇത് ഗൗരവമുള്ള സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗ കേസിലെ ഇരകളുടെ സംരക്ഷണത്തിന് സർക്കാർ സ്വീകരിച്ച നടപടി എങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തൃക്കാക്കര പൊലീസ് അന്വേഷിക്കുന്ന ബാലത്സംഗ കേസിലെ ഇര നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
തൃക്കാക്കര പൊലീസ് എസ് എച്ച് ഒയും സിവിൽ പൊലീസ് ഓഫീസറും പ്രതികൾക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഹർജിയിലെ പരാതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകാതിരിക്കാനാണ് ഭീഷണിയെന്നും ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ ഹർജിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദ്ദേശം നല്‍കി.
Also Read: മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തല്‍; മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam