സ്ഥിര നിക്ഷേപം തിരികെ നൽകാത്ത സംഭവം; 20 ലക്ഷം ഒരുമിച്ച് ആവശ്യപ്പെട്ടതിനാലെന്ന് വിശദീകരിച്ച് വനിത സഹകരണ സംഘം

Published : Apr 08, 2024, 08:49 AM IST
സ്ഥിര നിക്ഷേപം തിരികെ നൽകാത്ത സംഭവം; 20 ലക്ഷം ഒരുമിച്ച് ആവശ്യപ്പെട്ടതിനാലെന്ന് വിശദീകരിച്ച് വനിത സഹകരണ സംഘം

Synopsis

നിക്ഷേപത്തുക പൂർണമായി വായ്പയായി നൽകിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും ഇവർ വെളിപ്പെടുത്തുന്നു. 

കണ്ണൂർ: സ്ഥിര നിക്ഷേപം തിരികെ നൽകിയില്ലെന്ന അധ്യാപികയുടെ പരാതിയിൽ വിശദീകരണവുമായി സിപിഎം ഭരിക്കുന്ന ഇരിട്ടിയിലെ വനിതാ സഹകരണ സംഘം. 20 ലക്ഷം നൽകാൻ കഴിയാത്തത് ഒരുമിച്ച് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാലെന്ന് സഹകരണ സംഘത്തിന്റെ വിശദീകരണത്തിൽ പറയുന്നു. നിക്ഷേപത്തുക പൂർണമായി വായ്പയായി നൽകിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും ഇവർ വെളിപ്പെടുത്തുന്നു. ഒരു വിഹിതം വീട്ടിലെത്തിച്ച് നൽകാൻ ശ്രമിച്ചിരുന്നെന്നും വിശദീകരണത്തിലുണ്ട്. അതേ സമയം തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുമായി വന്നത് ദുരുദ്ദേശപരമെന്നും സംഘം ആരോപണമുന്നയിക്കുന്നു. 
 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം