കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി; ആരോപണം തള്ളി മുൻ വൈസ് ചാൻസലര്‍

Published : Jul 03, 2022, 08:35 AM ISTUpdated : Jul 03, 2022, 11:25 AM IST
കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി; ആരോപണം തള്ളി മുൻ വൈസ് ചാൻസലര്‍

Synopsis

കാലടി സംസ്കൃത സർവ്വകലാശാലക്ക് നാക് എ + ഗ്രേഡ് നൽകിയ നാക്ക് ടീം ചെയർമാന്‍റേയും,മുൻ വിസിയുടെയും ഡീനിന്‍റേയും ഗവേഷണ വിദ്യാർഥികള്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി. അപേക്ഷകരുടെ മറ്റു സർവകലാശാലകളിൽ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നൽകിയതിലും ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്.

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി.

കാലടി സംസ്കൃത സർവ്വകലാശാലക്ക് നാക് എ + ഗ്രേഡ് നൽകിയ നാക്ക് ടീം ചെയർമാന്‍റേയും,മുൻ വിസിയുടെയും ഡീനിന്‍റേയും ഗവേഷണ വിദ്യാർഥികള്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി. അപേക്ഷകരുടെ മറ്റു സർവകലാശാലകളിൽ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നൽകിയതിലും ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. എന്നാല്‍ആരോപണം മുൻ വൈസ് ചാൻസലര്‍  നിഷേധിച്ചു.

കൊവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കണമെന്നും സ്ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങൾ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ