സ്ത്രീധന പ്രശ്നത്തിൽ നോഡൽ ഓഫീസർക്ക് ഇന്ന് ലഭിച്ചത് 154 പരാതികൾ, അപരാജിത വഴി 128 പരാതികൾ

By Web TeamFirst Published Jun 24, 2021, 9:10 PM IST
Highlights

സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍.നിശാന്തിനിയെ ഇന്ന്  154 പേർ മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കി. 

തിരുവനന്തപുരം: സ്ത്രീധനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികള്‍ അറിയിച്ച് സ്ത്രീകൾ. സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇന്ന് 300 ൽ അധികം പേരാണ് പരാതി നൽകിയത്. 

സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍.നിശാന്തിനിയെ ഇന്ന്  154 പേർ മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കി. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 128 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് 64 പേരും പരാതി അറിയിച്ചു. 

ഇന്നലെയാണ് പുതിയ സർക്കാർ സംവിധാനം നിലവിൽ വന്നത്. ഇന്നലെ നോഡൽ ഓഫീസറുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിരുന്നു. 

click me!