രാഹുലിന്റെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടെന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചു, പൊലീസിൽ പരാതി

Published : Apr 09, 2024, 06:32 AM IST
രാഹുലിന്റെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടെന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചു, പൊലീസിൽ പരാതി

Synopsis

റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

കൽപ്പറ്റ : വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ പി.കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന തരത്തിലുളള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കോഴിക്കോട് മുക്കം പൊലീസില്‍ പരാതി നല്‍കി യൂത്ത് ലീഗ്. സിപിഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി. റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്നു പികെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു.രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടുവെന്ന തരത്തില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 

റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്കിടെയാണ് കു‍ഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നത്.നൂറുകണക്കിനാളുകള്‍ ഈ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്. സിപിഎം കേന്ദ്രങ്ങള്‍ രാഹുല്‍ രാഹുല്‍ ഗാന്ധിയെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് 13 ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം പരാതി നല്‍കിയത്.പരാതി പരിശോധിച്ച് ഉചിതമായ നടപടികളെടുക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ