ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ മർദ്ദിച്ചതായി പരാതി

Published : Sep 11, 2026, 11:17 PM IST
Complaint that a tuition teacher beat a 7th grade student

Synopsis

കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി.മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ കാലുകളിൽ നിരവധി തവണ അടിയേറ്റതിന്റെ പാടുകളും പരിക്കുകളും ഉണ്ടായതായി കുടുംബം.

കൊല്ലം : അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചൽ കരുകോൺ സ്വദേശികളുടെ മകളാണ് അധ്യാപകന്റെ അതിക്രമത്തിന് ഇരയായത്. ഫോക്കസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മർദ്ദനത്തിനിരയായത്.

ട്യൂഷൻ സെന്ററിൽ പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. അധ്യാപകൻ സുഫിയാനെതിരെയാണ് കുട്ടിയുടെ കുടുംബം അഞ്ചൽ പൊലീസിൽ പരാതി നൽകിയത്.

മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ കാലുകളിൽ നിരവധി തവണ അടിയേറ്റതിന്റെ പാടുകളും പരിക്കുകളും ഉണ്ടായതായി കുടുംബം പറയുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ എംഡി; ഓഫീസുകളിൽ വൈദ്യുതി ഉപയോ​ഗം നിയന്ത്രിക്കാൻ നിർദേശം
'എന്‍റെ ചെർക്കനെ ഇറക്കി വിടടാ.........', പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം