തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന് പരാതി, ഒടുവില്‍ ട്വിസ്റ്റ്! വിദ്യാര്‍ത്ഥിനി പറഞ്ഞ കാരണങ്ങളിങ്ങനെ...

Published : Jan 12, 2024, 01:51 PM ISTUpdated : Jan 12, 2024, 01:58 PM IST
തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന് പരാതി, ഒടുവില്‍ ട്വിസ്റ്റ്! വിദ്യാര്‍ത്ഥിനി  പറഞ്ഞ കാരണങ്ങളിങ്ങനെ...

Synopsis

കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും കമ്മൽ കാണാതായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കമ്മൽ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നെന്ന പരാതി വ്യാജം. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ് കുട്ടി വ്യാജ പരാതി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും കമ്മൽ കാണാതായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കമ്മൽ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 

ഇന്ന് രാവിലെയാണ് ട്യൂഷന് പോകും വഴി അക്രമികൾ തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നുവെന്ന് ഹൈസ്കൂൾ വിദ്യാർത്ഥിനി പരാതി നൽകിയത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയുടേതായിരുന്നു പരാതി. രണ്ട് കമ്മലും അക്രമികൾ കവർന്നു എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞത്. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി അറിയാനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. 

കൊല്ലത്ത് വിദ്യാർത്ഥിനിയെ തലയ്ക്ക് അടിച്ച് വീഴ്ത്തി, ആഭരണം കവർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം