റൂട്ട് കനാൽ ചെയ്ത പല്ലിൽ സൂചി ഒടിഞ്ഞിരിക്കുന്നു, നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി

Published : Dec 06, 2024, 04:49 PM ISTUpdated : Dec 06, 2024, 05:28 PM IST
റൂട്ട് കനാൽ ചെയ്ത പല്ലിൽ സൂചി ഒടിഞ്ഞിരിക്കുന്നു, നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന്  പരാതി

Synopsis

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന പരാതിയുമായി വീട്ടമ്മ. 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന പരാതിയുമായി വീട്ടമ്മ. റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപ ആർ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 2നാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തി.റൂട്ട് കനാല്‍ ചെയ്യുന്നതിന് മുന്‍പ് കേടായ ഭാഗം സൂചിപോലെയുള്ള ഉപകരണം വെച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ഇതൊടിഞ്ഞ് മോണയുടെ ഇടയില്‍ കുടുങ്ങിപ്പോയത്. അന്ന് ഇക്കാര്യം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്. 

പിന്നീട് വേദന സഹിക്കാനാകാതെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അത് ചെയ്യാന്‍ കഴിയില്ല എന്നറിയിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടാനായിരുന്നു നിര്‍ദേശം. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമങ്ങാട് ആശുപത്രിയിലേക്ക് തന്നെ വീട്ടമ്മയെ തിരിച്ചയച്ചു എന്നാണ് പറയുന്നത്. ഇവര്‍ തിരികെ ആശുപത്രിയില്‍ എത്തിയില്ലെന്നാണ് നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ വിഷയം സംബന്ധിച്ച് പരാതി നല്‍കിയത്. 

ഇത് ചികിത്സാപിഴവല്ല, മറിച്ച് ഇത് സംബന്ധിച്ച ഉടന്‍ തന്നെ സംഭവിച്ച കാര്യം ഡോക്ടര്‍ തന്നെ എക്സ്റേ എടുത്ത് അറിയിച്ചെന്നും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇവര്‍ വരാതിരുന്നു എന്നുമാണ്  ആശുപത്രി നല്‍കുന്ന വിശദീകരണം. വിഷയം സംബന്ധിച്ച് ആശുപത്രി അധികൃതരോട് ദന്തല്‍ സര്‍ജന്‍ വിശദീകരണം തേടിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരിയായ ശില്‍പ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ശില്പ നെടുമങ്ങാട്  ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ്

തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോ​ഗിക്ക് പരിക്കേറ്റ സംഭവം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്നണി മാറുമോ? നിലപാട് വ്യക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി; 'യുഡിഎഫ് പ്രഖ്യാപിച്ച വിസ്‌മയത്തിൽ കോൺഗ്രസ് എസ് ഉണ്ടാകില്ല'
സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി