
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിലെ മുൻ എം എൽ എമാരും ചില നേതാക്കളും തോൽപിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് സ്ഥാനാർഥികളുടെ പരാതി. കെ പി സി സി നിയോഗിച്ച കെ എ ചന്ദ്രൻ കമ്മിഷന് മുന്നിലാണ് സ്ഥാനാർഥികളായിരുന്നവർ പരാതിയുടെ കെട്ടഴിച്ചത്.
വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബി ആർ എം ഷഫീർ, നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്,കാട്ടാക്കട സ്ഥാനാർഥിയായിരുന്ന മലയിൻകീഴ് വേണുഗോപാൽ,തിരുവനന്തപുരം സ്ഥാനാർഥിയായിരുന്ന വി എസ് ശിവകുമാർ,പാറശാല സ്ഥാനാർഥിയായിരുന്ന അൻസജിത റസൽ എന്നിവരാണ് കമ്മിഷന് മുന്നിൽ പരാതി നൽകിയത്.
മുൻ എം എൽ എമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ വർക്കല കഹാർ, പാലോട് രവി, എൻ ശക്തൻ, എ ടി ജോർജ് എന്നിവർക്കെതിരെയാണ് പ്രധാനമായുള്ള പരാതി. അതേസമയം തിരുവനന്തപുരം നിയമസലഭ മണ്ഡലത്തിൽ പരാജയത്തിന് കാരണക്കാരൻ കെ പി സി സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി എസ് ശിവകുമാറിന്റെ പരാതി. ജയിക്കാൻ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളിൽ കാലുവാരി തോൽപിച്ചെന്നാണ് സ്ഥാനാർഥികൾ കമ്മിഷനെ അറിയിച്ചത്.
പാർട്ടിക്ക് വലിയതോതിൽ നാണക്കേടുണ്ടാക്കിയ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പരാജയം കെപിസിസി ഉപസമിതി അന്വേഷിച്ച് വരികയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam