
നെന്മാറ: പാലക്കാട് നെന്മാറ അയിലൂരിൽ 12 വയസുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. അയിലൂർ ഗവ യി പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ തമ്മില്‍ ചെറിയ അടിപിടി ഉണ്ടായിരുന്നു . ഇതേ തുടര്‍ന്ന് കുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയതായും, തുടർന്ന് ഉദയൻ എന്ന സോഷ്യൽ സയൻസ് അധ്യാപകൻ കണ്ണിന് താഴെ ഇടിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ഇടതു കണ്ണിന് താഴെ വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു. അധ്യാപകർ തന്നെ ഗുണ്ട എന്ന് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥി ആരോപിച്ചു.
ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്ന് നെന്മാറ പൊലീസ് വിദ്യാര്‍ത്ഥിയുടെയും, അധ്യാപകൻ്റെയും മൊഴി എടുത്തു. പൊലീസ് കേസെടുക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാൽ പ്രാഥമികാന്വേഷണം നടത്തിയതായി പൊലീസ് അറിയിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിൻ്റെ നോട്ടീസില്‍ പിടിഎ വൈസ് പ്രസിഡൻ്റ് കൂടിയായ കുട്ടിയുടെ അമ്മയുടെ പേര് ഉള്‍പ്പെടുത്തതിൻ്റെ വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് അധ്യാപകനായ ഉദയൻ്റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam