'ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ, ചിന്ത ഒഴിയണം', ഗ‍വ‍ര്‍ണ‍ര്‍ക്ക് പരാതി

By Web TeamFirst Published Jul 30, 2022, 6:25 PM IST
Highlights

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ  ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് 

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ  ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ബിനു ചുള്ളിയില്‍ ഗവർണർക്ക് പരാതി നൽകി. 

സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും  അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നുമാണ് ആവശ്യം. 

കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

Read more: ശ്രീരാമിനെ 'ഫൈൻഡ്' ചെയ്ത റിലയൻസിന്റെ കഥ; ഒരു സംരംഭകന്റെയും

'ബിജെപി ജില്ലാ ഭാരവാഹികളെവരെ കാണും, സംസ്ഥാന മന്ത്രിമാരെ കാണില്ല'; വിചിത്രം, കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: നേമം ടെർമിനൽ വിഷയത്തിൽ ബിജെപിയും കേന്ദ്ര റെയിൽവേ മന്ത്രാലയവും ആരംഭിച്ച അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. നേമം ടെർമിനൽ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖാന്തിരം തന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനർചിന്തനത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്.

പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് താൻ നല്‍കിയ കത്തിന് ഇതുവരെ മന്ത്രി മറുപടി നല്‍കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ജോൺ ബ്രിട്ടാസ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെർമിനൽ വിഷയം ബിജെപി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാൻ തിരക്കു പിടിച്ച് ഒരു തറക്കല്ലിടൽ പരിപാടി സംഘടിപ്പിച്ചിരുന്നു.

Read more: 30 വര്‍ഷം മുമ്പ് മരിച്ചവര്‍ വിവാഹിതരാകുന്നു!; ഇതെന്താണ് സംഭവമെന്ന് തോന്നിയോ?

അന്നു റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിച്ചത്. താൻ രാജ്യസഭാംഗമായ ശേഷം തുടർച്ചയായി ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ബജറ്റിൽ പ്രഖ്യാപിക്കുകയും തറക്കല്ലിടൽകർമ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ രാജ്യസഭാതലത്തിൽ ഉയർത്തിയിരുന്നു.

click me!