കേള്‍ക്കുമ്പോള്‍ ഇതെന്ത് ഭ്രാന്ത് എന്നൊക്കെ ആദ്യം തോന്നാമെങ്കിലും സംഗതി സത്യമാണ്. കര്‍ണാടകത്തിലാണ് ഇത്തരമൊരു ആചാരം നലനില്‍ക്കുന്നത്. അടുത്തിടെ നടന്ന ഇങ്ങനെയൊരു വിവാഹത്തിന്‍റെ വീഡിയോകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ പേര്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. 

വിവാഹവുമായി ബന്ധപ്പെട്ട് ഓരോ നാട്ടിലും സവിശേഷമായ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ( Wedding Ceremony ) ഉള്ളത്. മതപരമായതും സാമുദായികപരമായതുമായ വ്യത്യാസങ്ങളും വിവാഹത്തില്‍ സര്‍വസാധാരണമാണ്. എന്നാല്‍ ഇത് ഇക്കൂട്ടത്തിലൊന്നും പെടുത്താൻ സാധിക്കാത്തൊരു സവിശേഷത തന്നെയാണ്. മരിച്ചുപോയവരുടെ വിവാഹം...

അതെ, കേള്‍ക്കുമ്പോള്‍ ഇതെന്ത് ഭ്രാന്ത് എന്നൊക്കെ ആദ്യം തോന്നാമെങ്കിലും സംഗതി സത്യമാണ്. കര്‍ണാടകത്തിലാണ് ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്. അടുത്തിടെ നടന്ന ഇങ്ങനെയൊരു വിവാഹത്തിന്‍റെ വീഡിയോകള്‍ ( Wedding Video ) ഇപ്പോള്‍ ട്വിറ്ററില്‍ ഏറെ പേര്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. 

അന്നി അരുണ്‍ എന്ന യുവാവാണ് മംഗലാപുരത്ത് വച്ച് നടന്ന സവിശേഷമായ ഈ വിവാഹത്തിന്‍റെ ( Wedding Ceremony ) വീഡിയോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതിന്‍റെ വിശദാംശങ്ങളും ഇദ്ദേഹം തന്നെയാണ് വീഡിയോകള്‍ക്കൊപ്പം കുറിച്ചത്. 

Scroll to load tweet…

പ്രസവസമയത്ത് മരിക്കുന്ന കുഞ്ഞുങ്ങളെയാണ് മുപ്പത് വര്‍ഷത്തിന് ശേഷം പരസ്പരം വിവാഹം കഴിപ്പിക്കുന്നത്. ജീവനുള്ള രണ്ട് പരുടെ വിവാഹം എങ്ങനെയാണോ നടക്കുക, അതുപോലെ തന്നെയാണ് ഇതും. വീട്ടുകാര്‍ ഇഷ്ടപ്പെടുന്നതിന് അനുസരിച്ച് വിവാഹമാലോചിക്കും. നിശ്ചയിച്ചുകഴിഞ്ഞാല്‍ ചടങ്ങുകള്‍ക്ക് പരസ്പരം വീടുകളില്‍ പോകും. പിന്നെ വിവാഹച്ചടങ്ങുകളും കെങ്കേമം. 

Scroll to load tweet…

മരിച്ചവരുടെ വിവാഹമാണെന്നോര്‍ത്ത് ചടങ്ങ് നടക്കുന്ന വീട് മരണവീട് പോലെയാകുമെന്നൊന്നും വിചാരിക്കരുത്. ഏറെ സന്തോഷത്തോടെ ആഘോഷമായാണ് വീട്ടുകാര്‍ വിവാഹം നടത്തുന്നത്. മണ്ഡപത്തില്‍ വധൂവരന്മാര്‍ക്കുള്ള ഇരിപ്പിടങ്ങളില്‍ അവര്‍ കാണില്ലെന്ന് മാത്രം. 

വരന്‍ വീട്ടുകാര്‍ വധുവിന് പുടവ നല്‍കുന്നതും, താലികെട്ടിന് മുമ്പ് മണ്ഡപം വലംവയ്ക്കുന്നതും എല്ലാം ചടങ്ങുകളില്‍ ഉള്‍പ്പെടും. മംഗലാപുരത്തെ വിവാഹത്തിന്‍റെ കൂടുതല്‍ വീഡിയോകള്‍ ( Wedding Video ) കാണാം...

Scroll to load tweet…

Scroll to load tweet…

Also Read:- വിവാഹ പാര്‍ട്ടി നടക്കുന്നിടത്തേക്ക് കൂറ്റൻ തിര ആ‍ഞ്ഞടിച്ചു; വീഡിയോ