കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

Published : Apr 20, 2023, 12:27 PM IST
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ്: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

Synopsis

സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. 

ദില്ലി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. നടപടി ജൂഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും