
തിരുവനന്തപുരം : പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിക്കാണ് സർക്കാർ നീക്കം. അയൽസംസ്ഥാനമായ കർണാടകയിൽ ഇത്തരത്തിൽ അമിതമായി എഥനോൾ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam